വിളകളുടെ ഡിജിറ്റൽ സർവേ; യുവാക്കൾക്ക് അവസരം

കണ്ണൂർ :കൃഷി വകുപ്പിനായി വിളകളുടെ ഡിജിറ്റൽ സർവേ നടത്തുന്നതിന് യുവാക്കളെ തിരഞ്ഞെടുക്കുന്നു. സ്മാർട് ഫോൺ ഉപയോഗിക്കാനറിയുന്ന പ്ലസ്ടു ജയിച്ചവർക്ക് സർവേയറാകാം. ഒരു പ്ലോട്ടിന് 20 രൂപ പ്രകാരം 3000 പ്ലോട്ടുകൾ മാസത്തിൽ സർവേ നടത്താം. തളിപ്പറമ്പ്, പുഴാതി, പാപ്പിനിശ്ശേരി, ചേലോറ, ഏരുവേശ്ശി, വളപട്ടണം, എളയാവൂർ, ചെങ്ങളായി, ആന്തൂർ, കൊട്ടിയൂർ, കേളകം, മുഴക്കുന്ന്, നാറാത്ത്, ചിറക്കൽ, എരമം, പെരളം-കുറ്റൂർ, ചാവശ്ശേരി, കല്യാശ്ശേരി, എടക്കാട്, അഴീക്കോട്, പള്ളിക്കുന്ന്, മുഴക്കുന്ന്, മാട്ടൂൽ കൃഷിഭവനുകളിലേക്കാണ് സർവേയർ നിയമനം.