പറശ്ശിനിക്കടവിൽ പുതിയ രണ്ട് ബോട്ട് സർവീസുകളുടെ ഉദ്ഘാടനം 13ന്

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ വിപുലീകരണം, പറശ്ശിനി പുഴയുടെ തീര സംരക്ഷണം, പറശ്ശിനി ബസ് സ്റ്റാൻ്റ് മുതൽ പാലം വരെ സൗന്ദര്യവത്ക്കരണം എന്നീ വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും പുതിയ രണ്ട് ബോട്ടുകളുടെ സർവീസ് ഉദ്ഘാടനവും ഒക്ടോബർ 13 ന് രാവിലെ 10 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ബി ഗണേഷ് കുമാർ നിർവഹിക്കും. എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ്റെ അധ്യക്ഷതയിൽ പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായും കെ.പി ശിവദാസൻ ജനറൽ കൺവീനറായും 70 അംഗ സംഘാടക സമിതി രൂപീകരിച്ചു.