സാക്ഷരതാ മിഷന് വഴി ബിരുദ പഠനം

സാക്ഷരതാ മിഷന് ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുമായി സഹകരിച്ച് നടത്തുന്ന ബിരുദ കോഴ്സുകളിലേക്ക് ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം. പിലാത്തറ സെന്റ് ജോസഫ് കോളേജ്, തലശ്ശേരി എഞ്ചിനീയറിങ് കോളേജ് എന്നിവയാണ് പഠനകേന്ദ്രങ്ങള്‍. പഠിതാക്കളുടെ താല്പര്യമനുസരിച്ച് കോഴ്സുകള്‍ തെരഞ്ഞെടുക്കാം. പ്രായപരിധിയില്ല. ഹയര്‍ സെക്കന്‍ഡറി തുല്യത പാസായ പഠിതാക്കള്‍ക്കും പ്ലസ് ടു പാസായ മറ്റുള്ളവര്‍ക്കും അപേക്ഷിക്കാം. പട്ടിക ജാതി, പട്ടികവര്‍ഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന് ഓഫീസുമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാരുമായോ ബന്ധപ്പെടാം. ഫോണ്‍: 04972707699.