ആർആർബി ലഘുവിജ്ഞാപനം: നോൺ ടെക്നിക്കൽ വിഭാഗത്തിൽ 8,875 ഒഴിവ്, 2,570 ജൂനിയർ എൻജിനിയർ

സോണൽ റെയിൽവേ വിഭാഗങ്ങളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC) വിഭാഗത്തിലെ ഗ്രാജ്വേറ്റ്, അണ്ടർ ഗ്രാജ്വേറ്റ് ഒഴിവുകളിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടത്തുന്നു. ഇതുസംബന്ധിച്ച് ലഘുവിജ്ഞാപനവും പ്രസിദ്ധീകരിച്ചു. ഗ്രാജ്വേറ്റ് വിഭാഗത്തിൽ 5817ഉം അണ്ടർ ഗ്രാജ്വേറ്റ് വിഭാഗത്തിൽ 3058ഉം ഒഴിവുണ്ട്. വിശദവിജ്ഞാപനം ഉടൻ ആർആർബി വെബ്സെെറ്റുകളിൽ ലഭ്യമാകും.
തസ്തികകൾ : ഗ്രാജ്വേറ്റ് വിഭാഗം: സ്റ്റേഷൻ മാസ്റ്റർ (ട്രാഫിക് ഓപ്പറേറ്റിങ്ങ്) 615, ഗുഡ്സ് ട്രെയിൻ മാനേജർ (ട്രാഫിക് ഓപ്പറേറ്റിങ്ങ്) 3,423, ട്രാഫിക് അസിസ്റ്റന്റ് (മെട്രോ റെയിൽവേ –ട്രാഫിക് ഓപ്പറേറ്റിങ്ങ്) 59, ചീഫ് കൊമേഴ്ഷ്യൽ- കം -ടിക്കറ്റ്സ് സൂപ്പർവൈസർ (സിസിടിഎസ്–കൊമേഴ്ഷ്യൽ) 161, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (JAA – അക്കൗണ്ട്സ്) 921, സീനിയർ ക്ലർക്ക് -കം- ടൈപ്പിസ്റ്റ് (ജനറൽ) 638.
അണ്ടർ- ഗ്രാജ്വേറ്റ് വിഭാഗം: ട്രെയിൻസ് ക്ലർക്ക് (ട്രാഫിക് ഓപ്പറേറ്റിങ്ങ്) 77, കൊമേഴ്ഷ്യൽ- കം -ടിക്കറ്റ്സ് ക്ലർക്ക് (സിസിടിസി – ട്രാഫിക് കൊമേഴ്ഷ്യൽ) 2,424, അക്കൗണ്ട്സ് ക്ലർക്ക്- കം- ടൈപ്പിസ്റ്റ് (അക്കൗണ്ട്സ്) 394, ജൂനിയർ ക്ലർക്ക്- കം -ടൈപ്പിസ്റ്റ് (ജനറൽ) 163.
യോഗ്യത: ബിരുദതലം: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്ല്യം. പ്രായം: പ്രായപരിധി: 18 –36 വയസ്. അണ്ടർ ഗ്രാജ്വേറ്റ് തലം: പ്ലസ് ടു ജയം. പ്രായം: 18 – 33 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്: ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് അപേക്ഷകർക്ക്: 500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/സ്ത്രീ/വിമുക്തഭടൻ എന്നിവർക്ക് 250 രൂപ.
രണ്ട് ഘട്ടങ്ങളായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT-1, CBT-2) ഉൾപ്പെടുന്നതാണ് നിയമന പ്രക്രിയ. തുടർന്ന് സ്കിൽ അല്ലെങ്കിൽ ടൈപ്പിങ്/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ നടക്കും. ഈ ഘട്ടങ്ങൾ പാസാകുന്ന ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയ്ക്കും വിളിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള വിൻഡോ ഗ്രാജ്വേറ്റ് വിഭാഗത്തിന് ഒക്ടോബർ 21മുതലും നോൺ ഗ്രാജ്വേറ്റിന് 28 മുതലും ലഭ്യമാകും. അവാന തീയതി യഥാക്രമം നവംബർ 20, 27- വെബ്സൈറ്റ്: www.rrbcdg.gov.in.
2,570 ജൂനിയർ എൻജിനിയർ
ജൂനിയർ എൻജിനിയർ തസ്തികയിലെ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) വിജ്ഞാപനം (CEN നമ്പർ 05/2025). രാജ്യത്തെ 21 ആർആർബികളിലായി സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ ട്രേഡുകളിലായി 2,570 ഒഴിവുണ്ട്. ജൂനിയർ എൻജിനിയർ (ജെഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തസ്തികയിലാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട സ്ട്രീമിൽ എൻജിനിയറിങ് ബിരുദം (ബിഇ/ബിടെക്) അല്ലെങ്കിൽ
ഡിപ്ലോമ. പ്രായം: 18- – 33 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും.
രണ്ടു ഘട്ട കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), ഡോക്യുമെന്റേഷൻ & മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് അപേക്ഷകർക്ക്: 500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/സ്ത്രീ/വിമുക്തഭടൻ എന്നിവർക്ക്: 250 രൂപ. ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥികൾക്ക് ഫീസില്ല.
ഒക്ടോബർ 31- മുതൽ നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് അതത് ആർആർബികൾ സന്ദർശിക്കുക. തിരുവനന്തപുരം ആർആർബിയുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in.