ആറളം വനത്തിൽ വിദ്യാർഥികൾക്ക് പരിശീലനം; റജിസ്റ്റർ ചെയ്യാം

ആറളം: കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സി ജി കിരൺ സ്മാരക ഡ്രാഗൺ ഫ്ലൈ മീറ്റ് 10 മുതൽ 12 വരെ ആറളം വന്യജീവി സങ്കേതത്തിൽ നടക്കും. വിദ്യാർഥികൾക്ക് പ്രകൃതിശാസ്ത്ര പഠനത്തിനും പ്രായോഗിക പരിശീലനത്തിനുമുള്ള അവസരമുണ്ട്.കേരള വനം വകുപ്പ്, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. ഓരോ കോളജിനും പരമാവധി 2 പേരെ നിർദേശിക്കാം. റജിസ്ട്രേഷന്: 95626 59889.