പുതിയ മോഡൽ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ

കോഴിക്കോട്: പുതിയ മോഡൽ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. മൊബൈൽ ഫോണിൽ ട്രാൻസാക്ഷൻ സക്സസ്ഫുൾ എന്ന മെസേജ് കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ജ്വല്ലറിയിലെത്തി സ്വർണം വാങ്ങിയാണ് ഇവർ പെയ്മെന്റ് ചെയ്യാതെ ട്രാൻസാക്ഷൻ സക്സസ്ഫുൾ മെസേജ് കാണിച്ച് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തുന്ന രണ്ടംഗ സംഘമാണ് പിടിയിലായത്. കണ്ണൂർ പാപ്പിനിശേരി അരോളി സ്വദേശി അഭിഷേക് (25), പേരാവൂർ സ്വദേശി അഷ്റഫ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സമാനരീതിയിൽ തട്ടിപ്പ് നടത്തുന്നതിനിടെയാണ് പിടിയിലായത്.