മികച്ച ശാസ്ത്രജ്ഞരുടെ സർവകലാശാലാ പദവിയിൽ കണ്ണൂരും

Share our post

കണ്ണൂർ: ജർമനിയിലെ യൂറോപ്യൻ ശാസ്ത്ര വിലയിരുത്തൽ കേന്ദ്രം തിരഞ്ഞെടുത്ത ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള പതിമൂന്ന് അദ്ധ്യാപകർ ഇടംപിടിച്ചു.തിരഞ്ഞെടുക്കപ്പെട്ട സർവകലാശാലാ പദവിയിൽ കണ്ണൂർ സർവകലാശാലയും ഇടംനേടി. ഗവേഷണ മികവ്, പ്രബന്ധങ്ങളുടെ നിലവാരം, എണ്ണം, അവ ഉപയോഗിച്ചവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.ഗവേഷകരായ അദ്ധ്യാപകരുടെ പ്രബന്ധങ്ങളുടെ എണ്ണം, ഗുണനിലവാരം, സൈറ്റേഷൻ (എത്ര പേർ പഠനങ്ങൾക്കുപയോഗിച്ചു) എന്നിവയ്ക്ക് ‘എച്ച് ഇൻഡക്സ് ‘ എന്ന രീതിയിൽ മാർക്ക് നൽകിയാണ് മികച്ച ശാസ്ത്രജ്ഞരെ തിരഞ്ഞെടുത്തത്.പട്ടികയിൽ ഇവർ
ഡോ. കെ.പി.സന്തോഷ് (റിട്ട. ഫിസിക്സ് ഡിപ്പാർട്ട്മെന്റ്)പ്രൊഫ.പി.കെ.പ്രസാദൻപ്രൊഫ. എ.സാബു പ്രൊഫ.സദാശിവൻ ചെറ്റലക്കോട്ട്പ്രൊഫ.അനൂപ്‌കു മാർ കേശവൻ(എല്ലാവരും ബയോ ടെക്നോളജി ആന്റ് മൈക്രോ ബയോളജി)പ്രൊഫ. എസ് സുധീഷ്ഡോ.ബൈജു വിജയൻഡോ. ഷിമ പി.ദാമോദരൻഡോ.എ.ആർ ബിജു (എല്ലാവരും കെമിക്കൽ സയൻസ്)ഡോ.സൂരജ് എം. ബഷീർ (മോളിക്യുലാർ ബയോളജി ആൻഡ് ജെനറ്റിക്സ്)ഡോ.എൻ.കെ.ദീപക്, ഡോ.കെ.എം.നിസാമുദ്ദീൻ, ഡോ.നൃപശ്രീ നാരായണൻ (മൂന്ന് പേരും ഫിസിക്സ്).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!