എം.ഡി.എം.എയുമായി അസം സ്വദേശിയായ യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: കരിമ്പം ഖാദര്‍ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ അസം കഡമാനിഗോണ്‍ സ്വദേശി ഹംദാദുല്‍ ഹഖിനെയാണ് (29) തളിപ്പറമ്പ്എസ്.ഐ ദിനേശന് കൊതേരി പട്രോളിങ്ങിനിടയില്‍ പിടികൂടിയത്. ഇയാളില്‍ നിന്ന് സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച 1.3219 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്ന് പുലര്‍ച്ചെ 12.50 നാണ് സംഭവം. കരിമ്പം വാട്ടര്‍ അതോറിറ്റി റോഡ് ജംഗ്ഷനിലെ കടവരാന്തയില്‍ സംശയാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയതപ്പോഴാണ് എം.ഡി.എം.എ ലഭിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി ഇവിടെ താമസിച്ച് ജോലി ചെയ്തുവരുന്ന ഹംദാദുല്ഹഖിന് ബംഗളൂരുവില്‍ പോയപ്പോഴാണ് എം.ഡി.എം.എ ലഭിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. പോലീസ് കൂടുതലായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.