നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ്: 898 ഒഴിവുകള്‍, ഐടിഐ പാസായവര്‍ക്ക് അവസരം

898 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ജയ്പുര്‍ ആസ്ഥാനമായ നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ. ഐ.ടി.ഐ പാസായവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ nwr.indianrailways.gov.in ലൂടെ അപേക്ഷിക്കാം. ഒക്ടോബര്‍ മൂന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതി നവംബര്‍ രണ്ട്.
യോഗ്യതാ മാനദണ്ഡം
അപേക്ഷകര്‍ക്ക് ഇരുപത്തിനാല് വയസ് കവിയരുത്. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് അഞ്ച് വര്‍ഷവും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പത്ത് വര്‍ഷം പ്രായപരിധിയില്‍ ഇളവുണ്ട്.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (NCVT)/ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് (SCVT) നല്‍കുന്ന നിര്‍ദ്ദിഷ്ട ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (NCT) പത്താം ക്ലാസില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം.എസ്.സി/എസ്.ടി, ഭിന്നശേഷിക്കാർ, വനിതകള്‍ എന്നിവരൊഴികെയുള്ള എല്ലാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 100 രൂപ അപേക്ഷാ ഫീസ് ഈടാക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം
ആര്‍.ആര്‍.സി ജയ്പൂരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rrcjaipur.in സന്ദര്‍ശിക്കുക.
പ്രധാനപേജിലെ ‘അപ്രന്റീസ് 04/2025’ എന്ന വിഭാഗത്തിന് താഴെയുള്ള ‘ഓണ്‍ലൈന്‍/ഇ-ആപ്ലിക്കേഷന്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കുക.
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
തിരഞ്ഞെടുപ്പ് പ്രക്രിയ
പത്താം ക്ലാസ്സിലെയും ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (ITI) സര്‍ട്ടിഫിക്കറ്റിലെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അന്തിമ മെറിറ്റ് ലിസ്റ്റ് ഡിവിഷന്‍/യൂണിറ്റ്, ട്രേഡ്, കമ്മ്യൂണിറ്റി എന്നിവയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. മെറിറ്റ് ലിസ്റ്റില്‍ ഇടം നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ മെഡിക്കല്‍ പരിശോധനയ്ക്കും രേഖാപരിശോധനയ്ക്കുമായി അതത് ഡിവിഷനുകള്‍/യൂണിറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.