ചെറിയ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഇനി മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗജന്യം

Share our post

അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഇനി സൗജന്യ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭിക്കും. മിനിമം ബാലന്‍സ് ഇല്ലാതെ തന്നെ ബി.എസ്.ബി.ഡി.എ. അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്ന സൗജന്യ സേവനങ്ങളുടെ കൂട്ടത്തിലേക്ക് ഡിജിറ്റല്‍ ബാങ്കിംഗ് (മൊബൈല്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ്) സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു.

എന്താണ് ബി.എസ്.ബി.ഡി.എ. അഥവാ അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട്?

സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘നോ-ഫ്രില്‍സ്’ അക്കൗണ്ടുകളാണ് ബി.എസ്.ബി.ഡി.എ. എന്നറിയപ്പെടുന്നത്. പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഇലക്ട്രോണിക് പേയ്മെന്റ് ചാനലുകളിലൂടെയുള്ള ഫണ്ട് ക്രെഡിറ്റ്, ബാങ്ക് ശാഖകളിലും എ.ടി.എമ്മുകളിലും ചെക്കുകള്‍ നിക്ഷേപിക്കുക/കളക്ട് ചെയ്യുക എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ ഒരു ബി.എസ്.ബി.ഡി.എ. അക്കൗണ്ട് സൗജന്യമായി നല്‍കുന്നുണ്ട്.

മറ്റ് പ്രധാന വിവരങ്ങൾ

മറ്റ് സേവിംഗ്‌സ് അക്കൗണ്ട്: ഒരു ബി.എസ്.ബി.ഡി.എ. അക്കൗണ്ട് ഉടമയ്ക്ക് അതേ ബാങ്കില്‍ മറ്റൊരു സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടാകാന്‍ പാടില്ല. ഉണ്ടെങ്കില്‍, ബി.എസ്.ബി.ഡി.എ. അക്കൗണ്ട് തുറന്ന് 30 ദിവസത്തിനകം അത് ക്ലോസ് ചെയ്യേണ്ടതുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!