അന്നം അഭിമാനം പദ്ധതി; ഒരാഴ്ചത്തേക്കുള്ള ഭക്ഷണം നൽകി ടേസ്റ്റി ഹാങ്ങ് ഔട്ട്

ഇരിട്ടി: ഇരിട്ടി പോലീസിൻ്റെയും ജെ സി ഐ ഇരിട്ടിയുടെയും ആഭിമുഖ്യത്തിൽ ഇരിട്ടി പൗരാവലിയുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന ‘അന്നം അഭിമാനം’ പദ്ധതിയിലിലേക്ക് ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്കുള്ള ഭക്ഷണം കല്ലുമുട്ടി പെട്രോൾ പമ്പിനു എതിർവശം ഇന്നു പ്രവർത്തനം ആരംഭിക്കുന്ന ടേസ്റ്റി ഹാങ്ങ് ഔട്ട് നൽകി. പോലീസ് സബ് ഇൻസ്പെക്ടർ രാജേഷ് ഇ കെ, പോലീസ് ഓഫീസർ മാരായ മനോഹരൻ ടി കെ, ഗിരീഷ് വി എന്നിവർക്ക് പി അശോകൻ, ബാബു പി വി, ജോഷി എൻ ജെ എന്നിവർ ചേർന്ന് ഭക്ഷണം കൈമാറി.അന്നം അഭിമാനം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ ജി ശിവരാമകൃഷ്ണൻ, കെ സുരേഷ് ബാബു, അംഗങ്ങളായ ഷാജി ജോസ് കുറ്റിയിൽ, മനോജ് അമ്മ, ജിൽസു ജോഷി, ഷൈജ അശോകൻ എന്നിവർ പങ്കെടുത്തു.