പേരാവൂരിൽ ഗാന്ധിജയന്തി ദിനാചരണം

പേരാവൂർ : മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണവും ശുചീകരണവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷഫീർ ചെക്ക്യാട്ട് അധ്യക്ഷനായി. ബൈജു വർഗീസ്, പൊയിൽ മുഹമ്മദ്, സി.സുഭാഷ്, മജീദ് അരിപ്പയിൽ, സി. വി.വർഗീസ്, ജോണി ചിറമ്മൽ, ബാബു തെറ്റുവഴി, ദേവസ്യ കല്ലടി, വിജയൻ കുറ്റിച്ചി എന്നിവർ സംസാരിച്ചു. താലൂക്ക് ആസ്പത്രി പരിസരവും പുതിയ ബസ് സ്റ്റാൻഡ് പരിസരവും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരവും ശുചീകരിച്ചു.