കൂത്തുപറമ്പ് എംഎല്‍എ കെ.പി.മോഹനനുനേരെ കയ്യേറ്റം

കൂത്തുപറമ്പ്: കെ.പി.മോഹനന്‍ എംഎല്‍എയ്ക്കുനേരെ കയ്യേറ്റം. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നവര്‍ പെരിങ്ങത്തൂര്‍ കരിയാട് വെച്ചാണ് കൈയേറ്റം നടത്തിയത്. അങ്കണവാടി ഉദ്ഘാടനത്തിന് എംഎല്‍എ എത്തിയപ്പോഴായിരുന്നു സംഭവം. കരിയാട് ഉള്ള ഡയാലിസിസ് സെന്ററില്‍നിന്ന് മലിനജലം ഒഴുകുന്നുവെന്നാരോപിച്ച് ഇവിടെ പ്രതിഷേധം നടന്നിരുന്നു. ദീര്‍ഘകാലമായി പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് എംഎല്‍എ ഉദ്ഘാടനത്തിന് എത്തുന്നതും റോഡ് തടഞ്ഞുള്ള പ്രതിഷേധവും. വാഹനം തടഞ്ഞതോടെ പ്രതിഷേധക്കാര്‍ക്കിടയിലൂടെ എംഎല്‍എ നടന്നു പോകാന്‍ ശ്രമിച്ചപ്പോഴാണ് കയ്യേറ്റം ഉണ്ടായത്.