ദസറ; മടിക്കേരിയിലും ഗോണിക്കുപ്പയിലും നാളെ ഗതാഗത നിയന്ത്രണം

Share our post

ഇരിട്ടി: ദസറ ആഘോഷ ഭാഗമായി മടിക്കേരിയിലും ഗോണിക്കുപ്പയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണുകളിലെ ഗതാഗതം വഴി തിരിച്ചുവിടും. നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നിന് രാവിലെ പത്ത് വരെ മടിക്കേരി ടൗണിലും ഗോണിക്കുപ്പ ടൗണിലും ഗതാഗതം വഴി തിരിച്ച് വിടാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ദസറ ആഘോഷങ്ങളുടെ സുരക്ഷാ ക്രമീകരങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. പെരുമ്പാടി- ഗോണിക്കൊപ്പ വഴി മൈസൂരുവിലേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാടി- വീരാജ്‌പേട്ട- അമ്മത്തി- സിദ്ധാപുരം- പെരിയപട്ടണ- മൈസൂരു വഴി കടന്ന് പോകണം.

ബലലെയിൽ നിന്ന് ഗോണികൊപ്പ വഴി വിരാജ്‌ പേട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ ബലലെയിൽ പൊന്നംപേട്ട്- കുണ്ട- ഹാത്തൂർ വഴി വിരാജ്‌ പേട്ടയിലേക്ക് കടന്നുപോകണം. കുട്ട, ശ്രീമംഗല, കാനൂർ ഭാഗത്ത് നിന്ന് ഗോണിക്കൊപ്പ വഴി വീരാജ്‌ പേട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൊന്നമ്പേട്ട- കുണ്ട- ഹാത്തൂർ വഴി വീരാജ്‌ പേട്ടയിലേക്ക് പോകണം. മൈസൂരു- തിത്തിമത്തി- ഗോണിക്കൊപ്പ- ശ്രീമംഗല- കുട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ തിത്തിമതി- കോണനക്കാട്ടെ-പൊന്നപ്പശന്റെ- നല്ലൂർ- പൊന്നംപേട്ട് വഴി പോകണം. കുട്ട- ശ്രീമംഗല- പൊന്നമ്പേട്ട്- ഗോണിക്കൊപ്പ- മൈസൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ കുട്ട- ശ്രീമംഗല, പൊന്നമ്പേട്ട, നല്ലൂർ, പൊന്നപ്പസന്തെ, കോണനക്കാട്ടെ, തിത്തിമത്തി വഴി പോകണം. വീരാജ്പേട്ടയിൽ നിന്ന് ഗോണിക്കൊപ്പ വഴി ബളാലേയ്ക്ക് പോകുന്ന വാഹനങ്ങൾ വീരാജ് പേട്ട- ഹാത്തൂർ- കുണ്ട- പൊന്നംപേട്ട വഴിയും കടന്ന് പോകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!