സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം

കണ്ണൂർ: ബിഎസ്എൻഎൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ കാസർഗോഡ് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും സ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു. രചനകൾ സ്കൂൾ അധികാരികൾ മുഖേന ബിഎസ്എൻഎല്ലിന്റെ പ്രത്യേക ഇമെയിൽ വഴി ഒക്ടോബർ 7ന് മുൻപായി അയക്കണം. നിബന്ധനകൾ സ്കൂൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. വിജയികൾക്കുള്ള സമ്മാനങ്ങൾ 10-10-2025 ന് കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടക്കുന്ന പൊതു പരിപാടിയിൽ വിതരണം ചെയ്യും.