പേരാവൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

പേരാവൂർ : രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് പരസ്യമായി കൊലവിളി നടത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്നവർക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജൂബിലി ചാക്കോ, ബൈജു വർഗീസ്, വി.രാജു, സി.ജെ. മാത്യു, സുരേഷ് ചാലാറത്ത്, ഷഫീർ ചെക്യാട്ട്, പാൽ ഗോപാലൻ, സിബി ജോസഫ്, കെ. കെ. വിജയൻ എന്നിവർ നേതൃത്വം നൽകി.