സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. കെ ജി ടി പരീക്ഷഫലവും പ്രസിദ്ധീകരിച്ചു. ഡിപ്ലോമ മേഴ്സി ചാൻസ് പരീക്ഷയുടെ തീയതികൾ മാറ്റി നിശ്ചയിച്ചു.
സെറ്റ് പരീക്ഷാഫലം
2025 ഓഗസ്റ്റ് 24 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്- SET) ഫലം പ്രസിദ്ധീകരിച്ചു. prd.kerala.gov.in ലും www.lbscentre.kerala.gov.in ലും ഫലം ലഭ്യമാണ്.
ആകെ 17396 പേർ പരീക്ഷ എഴുതിയതിൽ 3114 പേർ വിജയിച്ചു. ആകെ വിജയശതമാനം 17.90 ആണ്. പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം പൂരിപ്പിച്ച് നൽകണം.
എൽ ബി എസ് സെന്ററിന്റെ https:// www.lbscentre.kerala.gov.in വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാ ഫോം, ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം – 33 വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560311, 312, 313.
കെ ജി ടി പരീക്ഷാഫലം
പരീക്ഷാഭവൻ 2025 മേയിൽ നടത്തിയ കെ.ജി.ടി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം https:// kgtexam.kerala.gov.in, https:// pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
ഡിപ്ലോമ: പുതുക്കിയ പരീക്ഷാ തീയതികൾ
ഡിപ്ലോമ (റിവിഷൻ 2010) മേഴ്സി ചാൻസ് പരീക്ഷകൾ മാറ്റിവച്ചു 2025 സെപ്റ്റംബർ 30, ഒക്ടോബർ 17 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്.
സെപ്റ്റംബർ 30ന് നടത്താനിരുന്ന പരീക്ഷ ഒക്ടോബർ 23 ലേക്കും ഒക്ടോബർ 17ന് നടത്താനിരുന്ന പരീക്ഷ ഒക്ടോബർ 24 ലേക്കുമാണ് മാറ്റിയത്. സമയക്രമത്തിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾക്ക്: sbte.kerala.gov.in, tekerala.org.