86000 കടന്ന് സ്വർണ വില; 16 മണിക്കൂറിനിടെ 1040 രൂപയുടെ വർധന

കണ്ണൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. ഇന്നലെ (ചൊവ്വ) രണ്ട് തവണ വിലകൂടിയ സ്വർണത്തിന് ഇന്നും വലിയ വർധനയാണ് വന്നിരിക്കുന്നത്. അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വിലയിൽ 130 രൂപയാണ് വർധിച്ചത്. ഗ്രാം വില 10,845 രൂപയായി ഉയർന്നു. പവൻ വില 1,040 രൂപ കൂടിയപ്പോൾ 86,760 രൂപയിലേക്ക് എത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 115 രൂപ വർധിച്ച് 8,925 രൂപയായി ഉയർന്നു. വെള്ളിവിലയിലും വൻ കുതിപ്പാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം മൂന്നു രൂപ വർധിച്ച് 153 രൂപയായി.