എൻഎസ്എസ് തിരുവോണപ്പുറം കരയോഗം കുടുംബസംഗമം

പേരാവൂർ: എൻഎസ്എസ് തിരുവോണപ്പുറം കരയോഗം കുടുംബസംഗമവും ആദരവ് ചടങ്ങും താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെ.രാജീവൻ അധ്യക്ഷനായി. കിഴക്കയിൽ ബാലകൃഷ്ണൻ, കെ.സോമസുന്ദരൻ,എ.സി.സന്തോഷ്, യു.രാജഗോപാൽ, ഷിജിന സുരേഷ്, കെ.പി.പ്രദീപ്, കെ.മോഹനൻ,പ്രജിത്ത് ചാലാറത്ത്, അഞ്ജിത വിജേഷ്, രമേശ് ബാബു, വി.രഘുനാഥൻ, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. എൻഎസ്എസ് ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടഎം.പി.ഉദയഭാനുവിനെ യോഗം ആദരിച്ചു. വിവിധ മത്സരങ്ങളും നടത്തി.