തില്ലങ്കേരിയിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറും ബൈക്കും കത്തി നശിച്ചു

തില്ലങ്കേരി: ആലാച്ചിയിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറും ബൈക്കും കത്തി നശിച്ചു. ആലാച്ചിയിലെ എ ലാലേഷിൻ്റെ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം.