കരൂര്‍ ദുരന്തത്തില്‍ മൂന്ന് ടിവികെ നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Share our post

തമിഴ്‌നാട്ടിലെ കരൂര്‍ ദുരന്തത്തില്‍ മൂന്ന് ടിവികെ നേതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ്, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, സംസ്ഥാന പര്യടനത്തിന്റെ ചുമതലയുള്ള നിര്‍മല്‍ കുമാര്‍ എന്നിവരുള്‍പ്പെടെ മൂന്ന് ടിവികെ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദുരന്തത്തില്‍ ഒന്നര വയസുകാരന്‍ ഉള്‍പ്പെടെ 9 കുട്ടികളും 17 സ്ത്രീകളും മരണപ്പെട്ടു. നൂറിലേറെ പേര്‍ ചികിത്സയിലാണ് അതില്‍ അമ്പതിലേറെ പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നടന്‍ വിജയ് എത്താന്‍ വൈകിയതും പൊലീസ് മതിയായ സുരക്ഷ ഒരുക്കാത്തതുമാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!