പൊതു അവധി: പിഎസ്‌സി പരീക്ഷകൾ മാറ്റി

Share our post

പൊതു അവധി പ്രഖ്യാപിച്ചതിനാൽ 30-ന് നടത്താനിരുന്ന പരീക്ഷകളും കായികപരീക്ഷയും നിയമനപരിശോധനയും പിഎസ്‌സി മാറ്റിവെച്ചു. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെഡിൽ കെമിസ്റ്റ്, ആർക്കൈവ്‌സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള ഓൺലൈൻ പരീക്ഷകൾ ഒക്ടോബർ എട്ടിനു നടത്തും.വനം-വന്യജീവി വകുപ്പിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ (കാ റ്റഗറി നമ്പർ 277/2024) തസ്തികയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്എ പി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും ഒക്ടോബർ മൂന്നിലേക്കു മാറ്റി. 30-ന് നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിവെച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!