പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിന് സീനിയർ ചേമ്പർ വീൽചെയർ നല്കി

പേരാവൂർ : സീനിയർ ചേമ്പർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയൻ പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിന് വീൽചെയർ നല്കി. സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ വീൽചെയർ കൈമാറി. ലീജിയൻ പ്രസിഡന്റ് സി.സുഭാഷ് ബാബു അധ്യനായി. വഹിച്ചു.പേരാവൂർ സബ് രജിസ്ട്രാർ വി.കെ. രാധാകൃഷ്ണൻ, മുഹമ്മദ് ഷിഹാസ്, മോഹൻദാസ്,കെ.ജെ. വർക്കി, ബാബു ജോസ് എന്നിവർ സംസാരിച്ചു.