തൊണ്ടിയിൽ ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു

പേരാവൂർ : തൊണ്ടിയിൽ ടൗണിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ അധ്യക്ഷനായി. പേരാവൂർ ഫൊറോന വികാരി ആർച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, നൂറുദ്ധീൻ മുള്ളേരിക്കൽ, തൊണ്ടിയിൽ സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് പൊട്ടങ്കൽ, ഫാദർ ക്രിസ്റ്റോ കാരക്കാട്ട്, സണ്ണി.കെ.സെബാസ്റ്റ്യൻ, പൊയിൽ മുഹമ്മദ്, സുരേഷ് ചാലാറത്ത്, മാത്യു തോമസ്, ജോസ് നിരപ്പേൽ, ബേബി ആക്കൽ എന്നിവർ സംസാരിച്ചു.