വയനാട് ഡിസിസി പ്രസിഡന്റായി ടി.ജെ ഐസക് ചുമതലയേറ്റു

കൽപ്പറ്റ: നഗരസഭാ അധ്യക്ഷൻ അഡ്വ.ടി ജെ ഐസക്ക് വയനാട് ഡിസിസിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റു. എമിലി ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ആയ അദ്ദേഹം 13 വർഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.