രണ്ടാമത് ഓൾ കേരള ചെസ് ടൂർണമെൻ്റ് ഒക്ടോബർ അഞ്ചിന് പേരാവൂരിൽ

പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ യൂത്ത്വിംഗ് പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ കേരള ചെസ് ടൂർണമെൻ്റ് ഒക്ടോബർ അഞ്ചിന് പേരാവൂരിൽ നടക്കും. രാവിലെ ഒൻപത് മുതൽ പേരാവൂർ റോബിൻസ് ഹാളിലാണ് മത്സരം. സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ വിഭാഗങ്ങളിലായി 1,25,000 രൂപ പ്രൈസ് മണി നൽകും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ യുഎംസി യൂത്ത് വിംഗ് പ്രസിഡൻ്റ് എ.പി. സുജീഷ്, ജില്ലാ ഖജാഞ്ചി എം. രജീഷ്, യൂണിറ്റ് ഖജാഞ്ചി സിറാജ് കൊട്ടാരത്തിൽ, ടി. പി.ഷമീർ, സി.അരുൺ എന്നിവർ സംബന്ധിച്ചു. ഒക്ടോബർ മൂന്ന് വരെ രജിസ്ട്രർ ചെയ്യാം. ഫോൺ :9388775570, 9846879986.