കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ടു

പരിയാരം: ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു. കൊല്ലം സ്വദേശി തീവെട്ടി ബാബു (60) ആണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 10.15 നാണ് ഇയാൾ മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടത്. പയ്യന്നൂർ പോലീസ് സ്റ്റേഷൻ ക്രൈം കേസിൽ ഉൾപ്പെട്ട പ്രതി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് കസ്റ്റഡയിൽ നിന്നു രക്ഷപ്പെട്ടത്. ഇയാളെ കണ്ടുകിട്ടുന്നവർ 9497987213 നമ്പറിൽ ബന്ധപ്പെടണം.