ട്രെയിന്‍ കോച്ചില്‍ നിന്ന് ചരിത്രത്തിലേക്ക് കുതിച്ച് അഗ്‌നി-പ്രൈം മിസൈല്‍

പ്രതിരോധ രംഗത്ത് അടുത്ത ചരിത്രമെഴുതി ഇന്ത്യ! അഗ്‌നി-പ്രൈം മിസൈലിന്റെ (Agni-Prime Missile) പുതിയ പരീക്ഷണം വിജയകരം. റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍ നിന്നായിരുന്നു മിസൈലിന്റെ പരീക്ഷണ വിക്ഷേപണം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ കോച്ചില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തിയാണ് ഡിആര്‍ഡിഒ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണം വിജയകരം എന്ന് ഡിആര്‍ഡിഒ അറിയിച്ചു. 2,000 കിലോമീറ്റര്‍ പ്രഹരശേഷിയില്‍ ചൈനയും പാകിസ്ഥാനും താണ്ടാനുള്ള കരുത്തുള്ള അത്യാധുനിക ഇന്റര്‍മീഡിയേറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്‌നി-പ്രൈം. അഗ്‌നി-പ്രൈം മിസൈല്‍: ചൈനയ്ക്കും പാകിസ്ഥാനും താക്കീത് 2,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള കരുത്തുറ്റ ഇന്റര്‍മീഡിയേറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്‌നി-പ്രൈം. ഇതിനെ റെയില്‍ അടിസ്ഥാനത്തിലുള്ള ലോഞ്ചറില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) പുത്തന്‍ ചരിത്രമെഴുതിയിരിക്കുന്നത്. ഇതാദ്യമായാണ് പ്രത്യേകമായി രൂപകല്‍പന ചെയ്ത ട്രെയിന്‍ അധിഷ്ഠിത ലോഞ്ചറില്‍ നിന്ന് അഗ്‌നി-പ്രൈം മിസൈലിന്റെ പരീക്ഷണം നടത്തുന്നത് എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിനില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യ ഇടംപിടിച്ചതായും പ്രതിരോധമന്ത്രി വ്യക്തമാക്കി. അഗ്‌നി-പ്രൈം മിസൈല്‍ പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെയും സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡിനെയും (എസ്എഫ്സി), പ്രതിരോധ സേനകളെയും രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.