മലേഷ്യയിലെ മലയാളികളുടെ അത്താണി ഡാറ്റോ ഷാഹുൽ ഹമീദ് വിടവാങ്ങി

ജോഹർ (മലേഷ്യ): മലേഷ്യയിലെ ജോഹറിൽ പ്രവാസികളായ മലയാളികൾ ഏതു കാര്യത്തിനും ആശ്രയിച്ചിരുന്ന വ്യവസായ പ്രമുഖൻ ദാത്തോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന എം.ടി.പി ഷാഹുൽ ഹമീദ് (54) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തൃക്കരിപ്പൂരിലെ പരേതനായ എം.ടി.പി അബ്ദുൽ ഖാദറിൻ്റെ മകനും മലേഷ്യൻ കെ.എം.സി.സി മുഖ്യ രക്ഷാധികാരിയുമാണ് മലേഷ്യൻ പൗരനായ ഷാഹുൽ ഹമീദ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും തൃക്കരിപ്പൂർ മേഖലയിലെ എല്ലാ കാര്യങ്ങളിലും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. ഖബറടക്കം ഇന്ന് ജോഹറിൽ നടക്കും.