പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 22ന് ; രജിസ്ട്രേഷൻ തുടങ്ങി

പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് പേരാവൂർ മിഡ്നൈറ്റ് മാരത്തൺ നവംബർ 22ന് നടക്കും. മാരത്തണിൻ്റെ രജിസ്ട്രേഷനും യു.എം.സി അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനവും യുഎംസി ഹാളിൽ നടന്നു. പേരാവൂർ അഗ്നിരക്ഷാ നിലയം ഓഫീസർ കെ.എ.ജിനേഷിന് രജിസ്ട്രേഷൻ നല്കി പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദ് ഉദ്ഘാടനം ചെയ്തു. ഇൻഷുറൻസ് പദ്ധതി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അസി. മാനേജർ ഒ.എൻ.സുകന്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് കെ. എം.ബഷീർ, ജില്ലാ ഖജാഞ്ചി ജേക്കബ് ചോലമറ്റം, മിഡ്നൈറ്റ് മാരത്തൺ അഡ്വൈസറി കമ്മിറ്റി ചെയർമാൻ സൈമൺ മേച്ചേരി, കൺവീനർ ഒ.ജെ. ബെന്നി എന്നിവർ സംസാരിച്ചു.