മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാതി ഉത്സവത്തിന് തുടക്കം

പേരാവൂർ: മണത്തണ ചപ്പാരം എന്ന സപ്തമാതൃപുരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കൂടത്തിൽ നാരായണൻ നായർ അധ്യക്ഷനായി. കെ.സി.വേണുഗോപാൽ,കുഞ്ഞോഴത്ത് മുകുന്ദൻ, ടി.നാരായണൻ നായർ, കെ.വി.ശരത്, ബേബി സോജ, യു.വി.അനിൽകുമാർ, സി.എം.ജോസഫ്, ബേബി പാറക്കൽ, കൈലാസനാഥൻ ആക്കൽ, സവിത ചന്ദ്രൻ, വിനോദൻ, കൂടത്തിൽ ശ്രീകുമാർ എന്നിവർ സംസാരിച്ചു.