നാഷണൽ ആയുഷ് മിഷനിൽ ഒഴിവുകൾ

കണ്ണൂർ: നാഷണൽ ആയുഷ് മിഷന് കീഴിലുള്ള വിവിധ ആയുർവേദ/ ഹോമിയോ സ്ഥാപനങ്ങളിൽ മൾട്ടി പർപ്പസ് വർക്കർ (നഴ്‌സ്), അക്കൗണ്ടിംഗ് ക്ലർക്ക്, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്, ഫാർമസിസ്റ്റ് (ആയുർവേദ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കണ്ണൂർ സിവിൽ സ്റ്റേഷൻ ബി ബ്ലോക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ നാലിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം http://www.nam.kerala.gov.in/careers വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2944145.