ഭിന്നശേഷി സംവരണം; പേര് രജിസ്റ്റർ ചെയ്യണം

കണ്ണൂർ: കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന തലശ്ശേരി താലൂക്കിലെ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. അസ്സൽ സർട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കുന്ന നിയമാനുസൃത സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 10നകം തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെത്തി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04902327923.