കേൾവി – സംസാര പരിശോധനാ ക്യാംപ് നാളെമുതൽ

കണ്ണൂർ: കേൾവി – സംസാരശേഷി പ്രശ്നങ്ങൾ ഉള്ളവർക്കായി കണ്ണൂർ ക്യാപ്പിറ്റൽ മാളിലെ തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ സൗജന്യ പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നു. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ സൗജന്യമായി വിദഗ്ധർ പരിശോധന നടത്തും.
ശ്രവണസഹായി ഉപയോഗിക്കുന്നവർക്കും കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികൾക്കുമുള്ള ഓഡിറ്ററി വെർബൽ തെറപ്പിയും ലഭ്യമാണ്. മുൻകൂട്ടി ബുക്കിങ് ആവശ്യമാണ്. നാളെമുതൽ 2025 ഒക്ടോ ബർ 25 വരെയാണ് ക്യാംപ്. 8606950004