പിഎസ്സി: ഉത്തരസൂചിക പരാതികള്‍ പ്രൊഫൈലിലൂടെ സമര്‍പ്പിക്കണം

തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമീഷന് പരീക്ഷകളുടെ ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ പ്രൊഫൈലിലൂടെ സമര്‍പ്പിക്കണം. പിഎസ്സി നടത്തുന്ന ഒഎംആര്‍/ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കുശേഷം അവയുടെ താത്കാലിക ഉത്തരസൂചിക ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിലൂടെയും പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പ്രസിദ്ധീകരിക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ റിക്വസ്റ്റ് മൊഡ്യൂളില്‍ Complaints regarding Answer Key എന്ന ലിങ്കില്‍ നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് താത്കാലിക ഉത്തരസൂചിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. പ്രൊഫൈല്‍ വഴിയല്ലാതെയുളള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.