കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ്

Share our post

കണ്ണൂർ: കാർഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കുമായി കാര്‍ഷിക അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും അപേക്ഷിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി സ്പെയര്‍ പാര്‍ട്സുകള്‍ക്ക് 25 ശതമാനം മുതല്‍ 100 ശതമാനം (പരമാവധി 1000 മുതല്‍ 5000 രൂപ വരെ) വരെയും, റിപ്പയര്‍ ചാര്‍ജുകള്‍ക്ക് 25 ശതമാനവും (പരമാവധി 1000 രൂപ) ധനസഹായം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ ഏഴ് വരെ സ്വീകരിക്കും. 2025-26 വര്‍ഷത്തില്‍ രണ്ടുഘട്ടമായി 20 സര്‍വീസ് ക്യാമ്പുകളാണ് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമുകള്‍ക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം. ഫോണ്‍: 9383472051, 9383472052.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!