വിരലടയാള വിദഗ്ദർക്കുള്ള ദേശീയ പരീക്ഷയിൽ പേരാവൂർ സ്വദേശിക്ക് രണ്ടാം റാങ്ക്

പേരാവൂർ : നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ദേശീയ തലത്തിൽ നടത്തിയ വിരലടയാള വിദഗ്ദർക്കായുള്ള പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കും നേടി കേരള പൊലീസ് ഒന്നാമതെത്തി. തിരുവനന്തപുരത്തെ സംസ്ഥാന ഫിംഗർ പ്രിൻ്റ് ബ്യൂറോ യിൽനിന്നുള്ള എ അഭിജിത് ഒന്നാം റാങ്കും കോഴിക്കോട് റൂറലിലെ ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോയിൽ നിന്നുള്ള ഇ.പി. അക്ഷയ് രണ്ടാം റാങ്കും വയനാട് ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോയിലെ എ.നിമിഷ മൂന്നാം റാങ്കും നേടി. പേരാവൂർ മേൽ മുരിങ്ങോടിയിലെ വിലാസ് ബാബുവിന്റെയും പട്ടനാടൻ വസന്തയുടെയും മകനാണ് അക്ഷയ്. സഹോദരി:അഞ്ജലി ഷിന്റോ (ബാംഗ്ലൂർ). കേരളത്തിൽ നിന്ന് പരീക്ഷയിൽ പങ്കെടുത്ത എട്ടുപേർക്കും ഉന്നതവിജയം കരസ്ഥമാക്കാ നായത് അഭിമാനാർഹമാണ്. എല്ലാ വർഷവും ഇത്തരത്തിൽ പരീക്ഷകൾ നടത്താറുണ്ടെങ്കി ലും പങ്കെടുത്ത എല്ലാപേരും ഉന്നതവിജയം കരസ്ഥമാക്കുന്ന ത് ഇതാദ്യമായാണ്.