മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഇന്ന് തുടക്കം

Share our post

മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമിച്ച നവരാത്രിമണ്ഡപത്തിന്റെ ഉദ്‌ഘാടനം ക്ഷേത്ര ആചാര അനുഷ്ഠാന സംരക്ഷണ സമിതി പ്രസിഡൻ്റ് ഡോ. വി രാമചന്ദ്രൻ നിർവഹിച്ചു. നവരാത്രി ആഘോഷ കമ്മിറ്റി മുൻ പ്രസിഡൻ്റ് വി.കെ.രവീന്ദ്രൻ അധ്യക്ഷനായി. കൂടത്തിൽ ശ്രീകുമാർ,ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സി .വിജയൻ, തിട്ടയിൽ വാസുദേവൻ നായർ, ഗംഗാധരൻ കോലൻചിറ, അനിത ഗോപി, എം.സുകേഷ്, ദേവരാജൻ മാസ്റ്റർ, സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് മാതൃസമിതി അവതരിപ്പിച്ച തിരുവാതിരയും മണത്തണയിലെ കലാകാരൻമാർ അവതരിപ്പിച്ച കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാവും. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ നവരാത്രി ആഘോഷം ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ ഒന്നു വരെയാണ് നവരാത്രി ഉത്സവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!