പ്ലാസ്റ്റിക്​ കോട്ടിങ് ഉള്ള പേപ്പർ ഗ്ലാസുകൾ ആരോഗ്യത്തിന് ഗുരുതര വെല്ലുവിളി; നിരോധിക്കണമെന്ന്​ നിയമസഭയിൽ ആവശ്യം

Share our post

തിരുവനന്തപുരം: പ്ലാസ്റ്റിക്​ പൂ​ശിയ/കോട്ടിങ് ഉള്ള ​പേപ്പർ ഗ്ലാസുകൾ ആരോഗ്യത്തിന്​ ഗുരുതര വെല്ലുവിളി ഉയർത്തുകയാണെന്നും നിരോധിക്കണമെന്നും നിയമസഭയിൽ ആവശ്യം. ശ്രദ്ധ ക്ഷണിക്കൽ വേളയിൽ മാത്യു ടി​. തോമസാണ്​ വിഷയം ഉന്നയിച്ചത്​. പ്ലാസ്റ്റിക്​ കപ്പുകൾ നിരോധിച്ച ഘട്ടത്തിൽ പകരമെത്തിയ പേപ്പർ ഗ്ലാസുകൾ പ്ലാസ്റ്റിക്കിനെ​പ്പോ​ലെയോ അതിനേക്കാൾ ഏറെയോ അപകടം വരുത്തുകയാണെന്ന്​ മാത്യു ടി. ​തോമസ്​ ചൂണ്ടിക്കാട്ടി. പേപ്പർ കപ്പുകൾ വാട്ടർ പ്രൂഫാക്കാൻ രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്​. ചൂട് ദ്രാവകങ്ങൾ ഇത്തരം കപ്പുകളിലേക്ക്​ ഒഴിച്ചാൽ മൈക്രോ പ്ലാസ്റ്റിക്കുകൾ, ഘനലോഹങ്ങൾ അടക്കം പാനീയത്തിൽ കലരാൻ സാധ്യത ഏറെയാണ്.അർബുദം, വന്ധ്യത അടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക്​ ഇത്​ ഇടയാക്കും. സാധ്യമെങ്കിൽ പേപ്പർ ഗ്ലാസുകൾ നിരോധിക്കണം. ഏറ്റവും കുറഞ്ഞത് ചൂടുള്ള ഭക്ഷ്യപദാർത്ഥങ്ങൾ പേപ്പർ ഗ്ലാസുകളിൽ വിളമ്പുന്നത് കർശനമായി നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം സർക്കാർ ഗൗരവത്തോടെയാണ്​ കാണുന്നതെന്നും സങ്കീർണമാ​ണെങ്കിലും നടപടി സ്വീകരിക്കുമെന്നും മന്ത്രി എം.ബി. രാ​​ജേഷ്​ പറഞ്ഞു. പ്ലാസ്റ്റിക്​ കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ നിയ​ന്ത്രിക്കും. സർക്കാർ പരിപാടികളിലും പൊതുപരിപാടികളും സ്റ്റീൽ ഗ്ലാസ്​ ഉപയോഗിക്കാൻ​ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!