കൊട്ടിയൂരിലെ ഉന്നതി കുടുംബത്തെ ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കി

ചുങ്കക്കുന്ന്: കോടതി പിഴയുടെ കുടിശിക ഈടാക്കാൻ ഉന്നതി കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്തു നോട്ടീസ് പുറപ്പെടുവിച്ച സംഭവത്തിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന് ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കി. ജാമ്യ തുകയായ ഇരുപതിനായിരം രൂപ കോടതിയിൽ കെട്ടി വെക്കുവാൻ ഒരു മാർഗ്ഗവും ഇല്ലെന്ന് അന്വേഷണത്തിൽ മനസ്സിലാക്കിയതോടെയാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സൗജന്യമായി ചീഫ് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിലറായ ടി പി സജീവൻ സെഷൻസ് കോടതിയിൽ അപ്പിൽ സമർപ്പിക്കുവാൻ അധികാരപ്പെടുത്തുകയും ചെയ്തത്. 15 ആം തീയതി കോടതി ജാമ്യ തുക 500 രൂപ ആയി കുറയ്ക്കുകയും, കുടുംബത്തെ ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിർദ്ദേശപ്രകാരം വിക്ടിം റൈറ്റ് സെന്റർ ഡിസ്ട്രിക്ട് കോഡിനേറ്റർ പിഎം സജിത കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ജപ്തി നടപടികൾ റദ്ദാക്കുവാനുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു.