ഐ ടി ഐ കോഴ്സുകളിലേക്കുള്ള അഡ്മ‌ിഷൻ ആരംഭിച്ചു

Share our post

കണ്ണൂർ: വനിത ഗവ. ഐ ടി ഐയിൽ ഐ എം സിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് കോർപ്പറേറ്റ്, എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ‌് മാനേജ്‌മെൻ്റ്, എയർലൈൻ ഹോസ്പ്‌പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഏവിയേഷൻ), ഇൻ്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ, എ സി മെക്കാനിക്ക് എന്നീ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. ഹ്രസ്വകാല തൊഴിലധിഷ്‌ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (ആറ് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി തിയറി (മൂന്ന് മാസം), മൈക്രോസോഫ്റ്റ് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി (രണ്ട് മാസം), മൈക്രോസോഫ്റ്റ് എക്‌സൽ (ഒരു മാസം) എന്നിവയിലേക്കും ഇപ്പോൾ പ്രവേശനം നേടാം. ഉടൻ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ (ഓട്ടോകാഡ്, ത്രീ ഡി മാക്‌സ്, വി റേ, ഓട്ടോ ഡെസ്ക് റെവിറ്റ് ആർക്കിടെക്‌ചർ, സ്കെച്ച് അപ്പ് ആൻഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണൽ) എന്നീ കോഴ്‌സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ വനിതാ ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഐടിഐ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ കോഴ്സ‌്/സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബി ടെക് കോഴ്സ് കഴിഞ്ഞവർക്ക് നാല് മാസവും പ്ലസ്‌ടു കഴിഞ്ഞവർക്ക് ആറ് മാസവുമാണ് കോഴ്സ്.ഫോൺ: 9562680168,8301098705,8921512459.9745479354.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!