കക്ഷികളെ കേസ് വിവരങ്ങള്‍ വാട്ട്സാപ്പിലൂടെ അറിയിക്കുമെന്ന് ഹൈക്കോടതി

കേസ് വിവരങ്ങള്‍ കക്ഷികളെ വാട്ട്സാപ്പിലൂടെ അറിയിക്കാന്‍ കേരള ഹൈക്കോടതി തീരുമാനിച്ചു. കേസുകള്‍ ഫയല്‍ ചെയ്യുന്നതിലെ കുറവുകള്‍, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, ദൈനദിന ഉത്തരവുകള്‍ എന്നിവ കക്ഷികളെയും അഭിഭാഷകരെയും വാട്ട്സാപ്പിലൂടെ അറിയിക്കും. ഒക്ടോബര്‍ ആറു മുതലായിരിക്കും ഈ സേവനം കക്ഷികള്‍ക്ക് ലഭിക്കുക. നിലവിലുള്ള നോട്ടിസ്, സമന്‍സ് തുടങ്ങിയ രീതികള്‍ തുടരുകയും ചെയ്യും. വാട്ട്സാപ്പിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഹൈക്കോടതി വെബ്സൈറ്റില്‍ സ്ഥിരീകരിക്കുന്നത് നല്ലതായിരിക്കുമെന്നും കോടതി അറിയിച്ചു.