പേരാവൂർ പാമ്പാളിയിൽ അനധികൃതമായി പാറപൊട്ടിക്കുന്നതായി പരാതി

പേരാവൂർ: വെള്ളർ വള്ളി വാർഡിൽ പാമ്പാളിക്ക് സമീപം പുരളി മലയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വെടിമരുന്നുപയോഗിച്ച് പാറ പൊട്ടിക്കുന്നതായി പരാതി. ജനവാസ കേന്ദ്രത്തിന് സമീപം നടക്കുന്ന അനധികൃത പ്രവൃത്തിക്കെതിരെ പേരാവൂർ പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഉന്നതാധികൃതർക്ക് പരാതി നല്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.