പോക്സോ കേസിൽ അറസ്റ്റിലായ ബേക്കൽ എ.ഇ.ഒക്ക് സസ്പെൻഷൻ

Share our post

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന കേസിൽ പൊലിസ് അറസ്റ്റ് ചെയ്‌ത ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ വി.കെ സൈനുദീനെ അന്വേഷണ വിധേയമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പടന്ന സ്വദേശിയും പടന്നക്കാട് താമസക്കാരനുമായ സൈനുദ്ദീനെ നീലേശ്വരം പൊലീസ് ആണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്തു തൊട്ടുപിന്നാലെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഷൻ ഓർഡർ ഇറക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!