ജില്ലാതല അറിയിപ്പുകൾ

വിവരാവകാശ കമ്മീഷൻ ഹിയറിംഗ് 18 ന്
സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ് സെപ്റ്റംബർ 18ന് രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിംഗ് നടത്തും.
ഹെൽപ്പർ നിയമനം
കണ്ണൂർ അർബൻ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള കോർപറേഷൻ സോണൽ ഡിവിഷൻ നമ്പർ 46 (തെക്കി ബസാർ) ലുള്ള സെന്റർ നമ്പർ ഒന്ന് സൗത്ത് ബസാർ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പറെ നിയമിക്കുന്നു. അപേക്ഷകർ 18 വയസ്സ് പൂർത്തിയായതും 35 വയസ്സിന് ഇടയിൽ പ്രായമുള്ളതുമായ നിശ്ചിത യോഗ്യതയുള്ള വനിതകൾ ആയിരിക്കണം. കോർപറേഷൻ സോണലിലെ സ്ഥിര താമസക്കാരിയായിരിക്കണം. ഡിവിഷൻ നമ്പർ 46 (തെക്കി ബസാർ) ലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. അപേക്ഷകൾ തളിക്കാവ് കണ്ണൂർ അർബൻ ഐ.സി.ഡി.എസ് കാര്യാലയത്തിൽ സെപ്റ്റംബർ 20ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃക കണ്ണൂർ അർബൻ ഐ.സി.ഡി.എസ് കാര്യാലയത്തിൽ ലഭിക്കും. ഫോൺ: 0497 2708150
സ്പോട്ട് അഡ്മിഷൻ
കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ സർക്കാർ അംഗീകാരമുള്ള ഒരുവർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ നടക്കുന്നു. പ്ലസ് ടു പാസായവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളേജ് സെന്റർ, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0490 2321888, 9400096100
സീറ്റ് ഒഴിവ്
പട്ടുവം കയ്യംതടം ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്, ബി സി എ, ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി കോം കോ ഓപ്പറേഷൻ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. എസ് സി/ എസ് ടി/ ഒ ബി എച്ച്/ ഫിഷറീസ് വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 19 നകം കോളേജ് ഓഫീസിൽ നേരിട്ട് എത്തണം. ഫോൺ: 8547005048, 9847007177
അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ ലീഗൽ കം പ്രൊബേഷൻ ഓഫീസർ, സോഷ്യൽ വർക്കർ തസ്തികയിലേക് നിയമനം നടത്തുന്നു. 40 വയസ്സിനുതാഴെ പ്രായമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസ്സൽ രേഖകളുമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ്, മുനിസിപ്പൽ ടൗൺഹാൾ ഷോപ്പിംഗ് കോംപ്ലക്സ്, റൂം നമ്പർ ആറ്, തലശ്ശേരി – 670104 എന്ന വിലാസത്തിൽ സെപ്റ്റംബർ 26 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0490 2967199, 9946413222.