പേരാവൂര്‍ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ചാമ്പ്യന്‍മാര്‍

പേരാവൂര്‍ :ഇരിട്ടി ഉപജില്ല സ്‌കൂള്‍ ഗെയിംസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ പേരാവൂര്‍ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ചാമ്പ്യന്‍മാര്‍. ഫൈനലില്‍ സെയ്ന്റ് ജോണ്‍സ് യു പി സ്‌കൂളിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഈ വര്‍ഷത്തെ ആദ്യ കിരീടം സ്വന്തമാക്കിയത്.ബി.എസ്. സൂര്യതേജ്, ജോയല്‍ ജോസ്‌ക്കുട്ടി, എസ്.എം. അനുദേവ്, ജോയല്‍ സജി, റയാന്‍ മാത്യു ,ബ്ലസിന്‍ ഷിജു ജോസഫ് എന്നിവര്‍ ഒക്ടോബര്‍ 4 ന് കണ്ണൂരിൽ നടക്കുന്ന ജില്ല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഹെഡ്മാസ്റ്റര്‍ സണ്ണി കെ സെബാസ്റ്റ്യന്‍, ജയേഷ് ജോര്‍ജ്, ജാന്‍സണ്‍ ജോസഫ്, പി.ടി. എ പ്രസിഡന്റ് സിബി തോമസ്, വോളിബോള്‍ പരിശീലകരായ കെ.ജെ. സെബാസ്റ്റ്യന്‍, വിനു ജോര്‍ജ്,ബെന്നി മ്ലാക്കുഴി തങ്കച്ചന്‍ കോക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.