വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ഓണാഘോഷം

പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു. ജില്ലാ ജോ.സെക്രട്ടറി പ്രമോദ് മാനന്തേരി ഉദ്ഘാടനം ചെയ്തു. പേരാവൂർ ഡിവൈഎസ്പി എം.പി.ആസാദ് മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷത വഹിച്ചു. രാജു കുര്യാക്കോസ്, അഷറഫ് ചെവിടിക്കുന്ന്,എം.കെ.അനിൽ കുമാർ, എം.സി.കുട്ടിച്ചൻ, എം.ബിന്ദു, റീജ പ്രദീപൻ, കെ.പി.അബ്ദുൾ റഷീദ്, ബാലകൃഷ്ണൻ കോലത്താടൻ, പി.ജി.പവിത്രൻ, പി.വി.ദിനേശ്ബാബു, നാസർ വട്ടൻപുരയിൽ എന്നിവർ സംസാരിച്ചു.