പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പിഎസ്എഫ് ഡേ ആഘോഷിച്ചു

പേരാവൂർ : പേരാവൂർ സ്പോട്സ് ഫൗണ്ടേഷൻ പിഎസ്എഫ് ഡേ ആഘോഷിച്ചു.
പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.പിഎസ്എഫ് പ്രസിഡൻ്റ് ഫ്രാൻസീസ് ബൈജു ജോർജ് അധ്യക്ഷനായി. പിഎസ്എഫിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് സ്ഥാപക പ്രസിഡൻ്റ് സ്റ്റാൻലി ജോർജ് വിശദീകരിച്ചു. ഫൗണ്ടേഷൻ അംഗങ്ങളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച തങ്കച്ചൻ കോക്കാട്ട്, സിജു ജോണി, പ്രദീപൻ പുത്തലത്ത്,വി.യു. സെബാസ്റ്റ്യൻ, രമേശൻ ആലച്ചേരി, കെ.ജെ. സെബാസ്റ്റ്യൻ, പോൾ അഗസ്റ്റിൻ, വിനു ജോർജ്, ബെന്നി മ്ലാക്കുഴി എന്നിവരെ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, കെ. വി.ബാബു , പി.എസ്.എഫ് വൈസ് പ്രസിഡൻ്റ് ഡെന്നി ജോസഫ്, ജനറൽ സെക്രട്ടറി എം.സി. കുട്ടിച്ചൻ, എ. പി. സുജീഷ് എന്നിവർ സംസാരിച്ചു.