പേരാവൂർ മാരത്തൺ ഏഴാം എഡിഷൻ ഡിസംബർ 27ന്; രജിസ്ട്രേഷൻ തുടങ്ങി

പേരാവൂർ : പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പേരാവൂർ സ്പോട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പേരാവൂർ മാരത്തണിൻ്റെ ഏഴാമത് എഡിഷൻ ഡിസംബർ 27ന് നടക്കും. മാരത്തണിന്റെ രജിസ്ട്രേഷൻ ക്യാമ്പയിൻ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അന്തർ ദേശീയ മാസ്റ്റേഴ്സ് മെഡൽ ജേതാവ് രഞ്ജിത്ത് മാക്കുറ്റിയിൽ നിന്ന് ഫോം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ് ലോഞ്ചിങ് ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കെമുറി നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡൻ്റ് ഫ്രാൻസീസ് ബൈജു ജോർജ് അധ്യക്ഷനായി. സ്ഥാപക പ്രസിഡൻ്റ് സ്റ്റാൻലി ജോർജ്, പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, കെ. വി.ബാബു , പി.എസ്.എഫ് വൈസ് പ്രസിഡൻ്റ് ഡെന്നി ജോസഫ്, ജനറൽ സെക്രട്ടറി എം.സി. കുട്ടിച്ചൻ, ട്രഷറർ എ. പി. സുജീഷ് എന്നിവർ സംസാരിച്ചു.
www.peravoormarathon.com എന്ന വെബ് സൈറ്റിൽ നവംബർ 30 വരെ രജിസ്ട്രർ ചെയ്യാം.