‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; ഉത്തരക്കടലാസിലെ സന്ദേശത്തിന് മൂന്നാം ക്ലാസ്സുകാരന് മന്ത്രിയുടെ അഭിനന്ദനം

Share our post

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. മൂന്നാം ക്ലാസ്സുകാരനായ അഹാൻ തന്റെ ഉത്തരക്കടലാസിൽ കുറിച്ച ഒരു സന്ദേശമാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആധാരം. “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..” എന്നാണ് കുട്ടി ഉത്തരക്കടലാസിൽ കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങളെന്ന് മന്ത്രിയും കുറിച്ചു. തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യുപി സ്കൂ‌ൾ വിദ്യാർത്ഥിയാണ് അഹാൻ അനൂപ്. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഷ്ടപ്പെട്ട ഒരു കളിയുടെ പേരും അതിന്റെ നിയമാവലിയുമാണ് ചോദ്യം. നിയമാവലിയുടെ കൂട്ടത്തിലാണ് അഹാൻ ജയിച്ചവർ തോറ്റവരെ കളിയാക്കരുതെന്ന മികച്ച സന്ദേശം കുറിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!